ന്യൂ​യോ​ർ​ക്ക്: ഇ​റാ​ൻ- ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷം അ​പ​ക​ട​ക​ര​മാ​യ വ​ഴി​ത്തി​രി​വി​ലെ​ന്ന് യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ട​റ​സ്.

ഇ​റാ​ൻ- ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചേ​ർ​ന്ന അ​ടി​യ​ന്ത​ര യു​എ​ൻ ര​ക്ഷാ​സ​മി​തി യോ​ഗ​ത്തി​ലാ​യി​രു​ന്നു ഗു​ട്ട​റ​സി​ന്‍റെ പ​രാ​മ​ർ​ശം.

ആ​ണ​വ കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ടു​ന്ന​ത് ആ​പ​ത്ക​ര​മാ​ണെ​ന്ന് അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ സ​മി​തി മേ​ധാ​വി റാ​ഫേ​ൽ മ​രി​യാ​നോ ഗ്രോ​സി പ​റ​ഞ്ഞു. ബു​ഷെ​ഹ​ർ ആ​ണ​വ കേ​ന്ദ്ര​ത്തി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ന്നാ​ൽ ടെഹ്‌​റാ​ൻ ജ​ന​ത​യ്ക്ക് അ​പ​ക​ടം ചെ​യ്യു​മെ​ന്നും ഗ്രോ​സി പ​റ​ഞ്ഞു.

സു​ര​ക്ഷ അ​നു​കൂ​ല​മാ​യാ​ൽ ഇ​റാ​നി​ലെ​ത്തി ആ​ണ​വ നി​ല​യ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സ​ന്ന​ദ്ധ​മാ​ണെ​ന്നും ഗ്രോ​സി പ​റ​ഞ്ഞു.