ട്രംപ് - അസിം മുനീർ കൂടിക്കാഴ്ച; വിമര്‍ശനവുമായി പ്രതിരോധ സെക്രട്ടറി
Saturday, June 21, 2025 5:57 AM IST
ന്യൂഡല്‍ഹി: പാക്കിസ്ഥാൻ സൈനിക മേധാവി അസീം മുനീറും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയെ വിമർശിച്ച് ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ്. കഴിഞ്ഞ ബുധനാഴ്ചയാണ് ട്രംപും അസിം മുനീറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.
സൈനിക മേധാവിയെ ക്ഷണിക്കുകയും പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ ക്ഷണിക്കാതിരിക്കുകയും ചെയ്ത നടപടി പാക്കിസ്ഥാനെ നാണംകെടുത്തി. ഇത് വിചിത്രമായ സംഭവമാണെന്നും ഇരുവരുടെയും കൂടിക്കാഴ്ച തന്നെ അത്ഭുതപ്പെടുത്തിയെന്നും രാജേഷ് കുമാർ സിംഗ് പറഞ്ഞു.
അസിം മുനീറുമായുള്ള കൂടിക്കാഴ്ചയില്‍ ഇറാന് വിഷയം ചര്‍ച്ചയായതായി ട്രംപ് പറഞ്ഞിരുന്നു. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അസിം മുനീർ അമേരിക്കയിലെത്തിയപ്പോഴാണ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്.