കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം; സർക്കാർ നിയമനടപടികളിലേക്ക്
Saturday, June 21, 2025 6:13 AM IST
തിരുവനന്തപുരം: രാജ്ഭവനിലെ ചടങ്ങുകളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വയ്ക്കുന്നതിനെതിരെ സർക്കാർ നിയമനടപടികളിലേക്കെന്ന് സൂചന. ഇതു സംബന്ധിച്ച് നിയമ സെക്രട്ടറിയോടും അഡ്വക്കേറ്റ് ജനറലിനോടും സർക്കാർ ഉപദേശം തേടിയതായി റിപ്പോർട്ടുകളുണ്ട്.
രാജ്ഭവനിൽ എന്തൊക്കെ ഉപയോഗിക്കണമെന്ന് താനാണ് നിശ്ചയിക്കേണ്ടതെന്നും സർക്കാർ കോടതിയെ സമീപിച്ചാൽ നിയമപരമായി നേരിടുമെന്നും ഗവർണർ വ്യക്തമാക്കി. രാജ്ഭവനിലെ എല്ലാ ചടങ്ങുകളിലും ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുമെന്ന നിലപാടിലാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ.
അതേസമയം രാജ്ഭവനിലെ ചടങ്ങുകളിൽ ഉപയോഗിക്കാവുന്ന ചിഹ്നങ്ങളും ചിത്രങ്ങളുമടങ്ങിയ പ്രോട്ടോക്കോൾ തയാറാക്കി ഗവർണറെ അറിയിക്കാനുള്ള നടപടികളിലേക്ക് സർക്കാർ കടന്നു. കരടുണ്ടാക്കാൻ നിയമസെക്രട്ടറിയെ ചുമതലപ്പെടുത്തി.