പശ്ചിമ ബംഗാളിലെ പുരുളിയയിൽ എസ്യുവിയും ട്രക്കും കൂട്ടയിടിച്ചു; ഒൻപത് പേർ മരിച്ചു
Saturday, June 21, 2025 6:58 AM IST
കോൽക്കത്ത: പശ്ചിമ ബംഗാളിലെ പുരുളിയയിൽ എസ്യുവിയും ട്രക്കും കൂട്ടയിടിച്ചുണ്ടായ അപകടത്തിൽ ഒൻപത് പേർ മരിച്ചു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. വിവാഹത്തിന് പോയി തിരിച്ചുവന്നിരുന്ന സംഘം ഞ്ചരിച്ചിരുന്ന എസ്യുവിയാണ് അപകടത്തിൽപ്പെട്ടത്. എൻഎച്ച് 18ലാണ് അപകടം നടന്നത്. അപകടത്തിൽ എസ്യുവി തകർന്നു.
ജാർഖണ്ഡിലെ നിംദിഹ് ഗ്രാമത്തിലുള്ളവരാണ് മരിച്ചത്. പുരുളിയയിലെ അഡാബന ഗ്രാമത്തിൽ വിവാഹപരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവർ.
ബൽറാംപുർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിന് ശേഷം ലോറി ഡ്രൈവറും സഹായിയും ഒളിവിൽ പോയെന്നും പോലീസ് പറഞ്ഞു.