തിരുവനന്തപുരത്ത് യുവതിയെ സഹോദരൻ അടിച്ച് കൊന്നു
Saturday, June 21, 2025 7:52 PM IST
തിരുവനന്തപുരം: മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ച് കൊന്നു. പോത്തൻകോട് സ്വദേശി ഷെഫീന (33) ആണ് മരിച്ചത്.
സഹോദരൻ ഷംസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒപ്പമുണ്ടായിരുന്ന വൈശാഖ് എന്നയാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മണ്ണന്തല മുക്കോലക്കലാണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. മദ്യപിച്ചെത്തി സഹോദരിയെ മർദിക്കുകയായിരുന്നു.