ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനം; മൂന്നുപേരെ കാണാതായി
Wednesday, June 25, 2025 11:00 PM IST
ഷിംല: ഹിമാചൽപ്രദേശിലുണ്ടായ മേഘവിസ്ഫോടനത്തിൽ മൂന്നുപേരെ കാണാതായി. കുളു ജില്ലയിലെ വിവിധയിടങ്ങളിലാണ് മേഘവിസ്ഫോടനമുണ്ടായതെന്ന് അധികൃതർ പറഞ്ഞു. നദികള്‍ കരകവിഞ്ഞൊഴുകിയതോടെ പലപ്രദേശങ്ങളും വെള്ളത്തിനടിയിലായി.
മിന്നൽ പ്രളയത്തിൽ നിരവധി വീടുകളും സ്കൂള്‍ കെട്ടിടങ്ങളും റോഡുകളും പാലങ്ങളുമടക്കം തകര്‍ന്നു. കുളുവിൽ കാറുകളും ട്രക്കുകളും ഒഴുക്കിൽപ്പെട്ടു. കുളുവിലെ ജീവൻ നള്ള, രെഹ്ല ബിഹാൽ, ഷിലഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മേഘവിസ്ഫോടനമുണ്ടായത്.
കാറുകളും ട്രക്കുകളും ഒഴുക്കിൽപ്പെട്ടതിന്റെ വീഡിയോകളും പുറത്തുവന്നു. മണാലി, ബഞ്ജര്‍ മേഖലയിലും മിന്നൽ പ്രളയം കനത്ത നാശം വിതച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെന്ന് കുളു അഡീഷണൽ ഡിസ്ട്രിക്ട് കമ്മീഷണര്‍ അശ്വനി കുമാര്‍ പറഞ്ഞു.