ഒൻപതാം ക്ലാസ് വിദ്യാർഥിയോടിച്ച ബൈക്ക് ഇടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്: കേസ്
Tuesday, July 1, 2025 6:19 PM IST
കോഴിക്കോട്: ബാലുശേരിയിൽ സ്കൂൾ വിദ്യാർഥി ഓടിച്ച ബൈക്ക് ഇടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്. അപകടത്തിന് പിന്നാലെ നിർത്താതെ പോയ വിദ്യാർഥിയെ തിരിച്ചറിഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് കോക്കല്ലൂരിലാണ് ബൈക്കിൽ സഞ്ചരിച്ച വിദ്യാർഥികൾ സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയത്.
ബൈക്ക് ഓടിച്ചത് ഒൻപതാം ക്ലാസ് വിദ്യാർഥിയാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ വിദ്യാർഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു. രക്ഷിതാവിന്റെ ലൈസൻസ് സസ്പെന്റ് ചെയ്യാനും സാധ്യതയുണ്ട്.