ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീട് കത്തിനശിച്ചു
Wednesday, July 2, 2025 11:15 PM IST
കൊല്ലം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. ബുധനാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തിൽ കൊല്ലം അരിപ്പ ബ്ലോക്ക് നമ്പർ 189 ലെ തുളസിയുടെ വീടാണ് കത്തിനശിച്ചത്.
സംഭവസമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഷെഡിൽ കത്തിച്ചു വെച്ചിരുന്ന വിളക്കിൽ നിന്ന് തീ സമീപത്തെ വീട്ടിലേക്ക് പടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയുമായിരുന്നു.
തീപടരുന്നത് കണ്ട നാട്ടുകാർ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.