മോഷ്ടിച്ച ബൈക്കിൽ സുഹൃത്തിനെ കാണാനെത്തിയ യുവാക്കൾ പിടിയിൽ
Thursday, July 3, 2025 12:25 AM IST
മലപ്പുറം: മോഷ്ടിച്ച ബൈക്കിൽ പെൺ സുഹൃത്തിനെ കാണാനെത്തിയ യുവാക്കൾ കുറ്റിപ്പുറത്ത് വച്ച് പിടിയിൽ. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശികളായ അജ്മൽ ഷാജഹാൻ (25), സുഹൃത്ത് ശ്രീജിത്ത്(19) എന്നിവരാണ് പിടിയിലായത്. കുറ്റിപ്പുറം പോലീസാണ് പ്രതികളെ പിടികൂടിയത്.
കുറ്റിപ്പുറത്ത് പോലീസിന്റെ വാഹന പരിശോധനയ്ക്കിടയിലാണ് സംഭവം. കോട്ടയം സ്വദേശികളായ യുവാക്കളുടെ പക്കൽ വാഹനത്തിന്റെ യാതൊരു രേഖയും ഉണ്ടായിരുന്നില്ല. ഇവരെ സംശയം തോന്നി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പെൺസുഹൃത്തിനെ കാണാൻ വന്നതാണെന്ന് മൊഴി നൽകിയത്.
വാഹനത്തിൻ്റെ രേഖകൾ സംബന്ധിച്ച പരിശോധനയിൽ ഇത് എറണാകുളത്ത് നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന് മനസിലായതോടെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.