ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മിന്നൽപ്രളയവും: 11 പേർ മരിച്ചു
Thursday, July 3, 2025 2:59 AM IST
സിംല: ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശില്‍ പ്രളയം. മാണ്ഡി ജില്ലയിൽ മേഘവിസ്ഫോടനത്തിലും മിന്നൽപ്രളയത്തിലും മരിച്ചവരുടെ എണ്ണം 11 ആയി.
അഞ്ച് മൃതദേഹങ്ങൾകൂടി രക്ഷാപ്രവർത്തകർ കണ്ടെടുത്തതോടെയാണിത്. കാണാതായ 34 പേർക്കായി തിരച്ചിൽ തുടരുകയാണ്.
ചൊവ്വാഴ്ച ജില്ലയിൽ ഗോഹർ, കർസോഗ്, ധരംപുർ ഉൾപ്പെടെ 11 ഇടങ്ങളിലാണു മേഘവിസ്ഫോടനങ്ങൾ അനുഭവപ്പെട്ടത്. നാലിടത്ത് മിന്നൽപ്രളയവും ഉണ്ടായി.
ഇതിൽ ഭൂരിഭാഗവും മാണ്ഡി ജില്ലയിലാണ്. കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തെ 282 റോഡുകൾ അടച്ചു. വാഹനഗതാഗം ഇതുമൂലം തടസപ്പെട്ട അവസ്ഥയിലാണ്.