തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; 20 പേർക്ക് കടിയേറ്റു
Thursday, July 3, 2025 7:11 AM IST
തിരുവനന്തപുരം: പോത്തൻകോട് തെരുവുനായ ആക്രമണം. ഇരുപത് പേർക്ക് നായയുടെ കടിയേറ്റു.
ബുധനാഴ്ച വൈകുന്നേരമാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. എല്ലാവരുടെയും കാലിലാണ് നായ കടിച്ചത്.
നായയെ ഇതുവരെ കണ്ടെത്താനായില്ല.