തൃശൂരിൽ അടിപ്പാത നിർമാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു
Thursday, July 3, 2025 9:54 AM IST
തൃശൂർ: മുരിങ്ങൂരിൽ ദേശീയപാതയിൽ നിർമാണത്തിനായിയെടുത്ത കുഴിയിൽ കാർ മറിഞ്ഞ് അപകടം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പുലർച്ചെ അഞ്ചിനാണ് അപകടമുണ്ടായത്. പുരിങ്ങോരിൽ അടിപ്പാത നിർമിക്കാനെടുത്ത കുഴിയിലാണ് കാർ വീണത്.
തിരുവനന്തപുരം സ്വദേശി മനു, തൃശൂർ സ്വദേശി വിൽസൺ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് പോകുകയായിരുന്നു ഇവർ. മഴയത്ത് മുന്നിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് നിർത്തിയപ്പോൾ ഇവർ വാഹനം നിർത്തുകയും തെന്നി കുഴിയിലേക്ക് മറിയുകയായിരുന്നു. ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.