വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
Thursday, July 3, 2025 2:34 PM IST
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത്.
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട വി.എസിന് തുടർച്ചയായ ഡയാലിസിസ് നടത്താനാണ് മെഡിക്കൽ ബോർഡ് നിർദേശം. ആരോഗ്യസ്ഥിതി മോശമായതിനാൽ ബുധനാഴ്ച രണ്ട് തവണ വി.എസിന് ഡയാലിസിസ് നിർത്തിവയ്ക്കേണ്ടി വന്നിരുന്നു.
രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുന്നുണ്ട്. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് പത്ത് ദിവസം മുൻപാണ് വിഎസിനെ തിരുവനന്തപുരം എസ്യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.