മെഡിക്കൽ കോളജ് അപകടം: ഉത്തരവാദിത്തം ഏറ്റെടുക്കണം, ആരോഗ്യമന്ത്രി രാജിവച്ച് ഇറങ്ങിപ്പോകണം: വി.ഡി. സതീശൻ
Thursday, July 3, 2025 3:58 PM IST
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് ഒരാൾ മരിക്കാനിടയായ സംഭവം ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രക്ഷാപ്രവർത്തനം നടക്കാതെ പോയത് മന്ത്രിമാരുടെ പ്രസ്താവനയെ തുടർന്നാണെന്നും അദ്ദേഹം ആരോപിച്ചു.
ഇന്നുരാവിലെ വരെ ആളുകൾ ഉപയോഗിച്ച കെട്ടിടമാണിത്. ആ കെട്ടിടത്തിൽ ആരുമില്ലെന്നും ഉപയോഗിക്കുന്ന കെട്ടിടമല്ലെന്നും മന്ത്രിമാർ പറഞ്ഞത് എന്തു വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.
മരണത്തിന്റെ ഉത്തരവാദിത്തം മന്ത്രിമാർ ഏറ്റെടുക്കുകയാണ് ചെയ്യേണ്ടത്. ആരോഗ്യമന്ത്രിയുടേത് ഗുരുതര തെറ്റാണ്. മന്ത്രി രാജിവച്ചു ഇറങ്ങിപ്പോകണമെന്നും സതീശൻ ആവശ്യപ്പെട്ടു.