പാ​ല​ക്കാ​ട്: സ്‌​കൂ​ളു​ക​ളി​ല്‍ ന​ട​പ്പാ​ക്കു​ന്ന സൂം​ബ​ക്കെ​തി​രെ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട അ​ധ്യാ​പ​ക​നും വി​സ്ഡം ഇ​സ്‌​ലാ​മി​ക് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ ടി.​കെ.​അ​ഷ്‌​റ​ഫി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

വി​ദ്യ​ഭ്യാ​സ വ​കു​പ്പി​നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന വി​ധം പോ​സ്റ്റി​ട്ട​തി​ന് അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ന്ന് മാ​നേ​ജ്‌​മെ​ന്‍റ് അ​റി​യി​ച്ചു.

ടി.​കെ.​അ​ഷ്‌​റ​ഫി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തെ​ന്ന് കാ​ണി​ച്ച് സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റ് പാ​ല​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍​ക്ക് ക​ത്ത് ന​ല്‍​കി. സ​ര്‍​ക്കാ​രി​നെ​യും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ​യും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ലു​ള്ള പ​രാ​മ​ര്‍​ശം ടി.​കെ.​അ​ഷ്റ​ഫ് സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ ന​ട​ത്തി​യെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു.

പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ സൂം​ബ പ​രി​ശീ​ലി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ ടി.​കെ.​അ​ഷ്‌​റ​ഫ് വി​മ​ര്‍​ശി​ച്ച് പോ​സ്റ്റി​ട്ട​തി​ന് പി​ന്നാ​ലെ സൂം​ബ പ​രി​ശീ​ല​നം വി​വാ​ദ​മാ​യി​രു​ന്നു.