2026 കോമൺവെൽത്ത് ഗെയിംസിൽ ഗുസ്തിയില്ല; ഷൂട്ടിംഗ് തിരിച്ചെത്തും
Wednesday, October 5, 2022 4:06 PM IST
മെൽബൺ: 2026 വിക്ടോറിയ കോമൺവെൽത്ത് ഗെയിംസിനുള്ള മത്സര ഇനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ത്യക്ക് മെഡൽ പ്രതീക്ഷയുള്ള ഷൂട്ടിംഗ് ഇനങ്ങൾ മത്സരവേദിയിലേക്ക് തിരിച്ചെത്തിയപ്പോൾ ഗുസ്തി ഒഴിവാക്കപ്പെട്ടു.
ഓസ്ട്രേലിയൻ ഗെയിംസ് സംഘാടകരും കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷനും ചേർന്ന് തയ്യാറാക്കിയ പട്ടിക അനുസരിച്ച് 20 കായിക ഇനങ്ങളിലെ 26 മത്സരരീതികളിൽ പോരാട്ടം നടക്കും. 2022 ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ഉൾപ്പെടുത്താതിരുന്ന ഷൂട്ടിംഗ് തിരിച്ചെത്തിയപ്പോൾ ഇന്ത്യ മെഡലുകൾ വാരിക്കൂട്ടിയ ഗുസ്തി ഇനങ്ങൾ ഒഴിവാക്കി.
ബൈസക്കിൾ മോട്ടോക്രോസ്(ബിഎംഎക്സ്), ഗോൾഫ്, കോസ്റ്റൽ റോവിംഗ് എന്നീ ഇനങ്ങൾ 2026 ഗെയിംസിൽ അരങ്ങേറ്റം കുറിക്കും. 3*3 ബാസ്കറ്റ്ബോളും തിരിച്ചെത്തിയ മത്സരങ്ങളുടെ പട്ടികയിലുണ്ട്.