വിസി പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നു; സി​സ തോ​മ​സി​നെ മാറ്റണമെന്ന് സ​ര്‍​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്കേ​റ്റ്
വിസി പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നു; സി​സ തോ​മ​സി​നെ മാറ്റണമെന്ന് സ​ര്‍​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്കേ​റ്റ്
Wednesday, February 8, 2023 1:31 PM IST
തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല താ​ത്ക്കാ​ലി​ക വി​സി സി​സ തോ​മ​സി​നെ​തി​രെ സി​ന്‍​ഡി​ക്കേ​റ്റ്. സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ത​ട​സം നി​ല്‍​ക്കു​ന്ന വി​സി​യെ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റ​ണ​മെ​ന്ന് സി​ന്‍​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സി​ന്‍​ഡി​ക്കേ​റ്റി​ന്‍റെ​യും ബോ​ര്‍​ഡ് ഓ​ഫ് ഗ​വ​ര്‍​ണ​ന്‍​സി​ന്‍റെയും പ​ല തീ​രു​മാ​ന​ങ്ങ​ളി​ലും സി​സാ തോ​മ​സ് ഒ​പ്പ് വ​യ്ക്കു​ന്നി​ല്ല. ഇ​ത് മൂ​ലം സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ താ​ളം തെ​റ്റി​യ നി​ല​യി​ലാ​ണ്.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ ന​ട​ത്താ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. ജ​നു​വ​രി​യി​ല്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്ന പി​എ​ച്ച്ഡി പ്ര​വേ​ശ​നം മു​ട​ങ്ങി​യെ​ന്നും സി​ന്‍​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ള്‍ ആ​രോ​പി​ച്ചു. വി​സി​യെ എ​ത്ര​യും വേ​ഗം മാ​റ്റാ​ന്‍ സ​ര്‍​ക്കാ​ര്‍ ഗ​വ​ര്‍​ണ​റോ​ട് ശി​പാ​ര്‍​ശ ചെ​യ്യ​ണ​മെ​ന്നും അം​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.


സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല വി​സി​യാ​യി​രു​ന്ന ഡോ. ​എം.​എ​സ്.​രാ​ജ​ശ്രീ​യു​ടെ നി​യ​മ​നം സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഡോ.​സി​സ തോ​മ​സി​നെ ഗ​വ​ര്‍​ണ​ര്‍ താ​ത്ക്കാ​ലി​ക വി​സി​യാ​യി നി​യ​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<