രാഹുലിന്റേത് വ്യക്തിപരമായ കൂടിക്കാഴ്ച; തെറ്റ് പറയുന്നില്ലെന്ന് അടൂർ പ്രകാശ്
Sunday, June 1, 2025 12:41 PM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ – പി.വി. അൻവർ കൂടിക്കാഴ്ചയിൽ പ്രതികരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയത് വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നുവെന്നും അതിൽ താൻ തെറ്റ് പറയുന്നില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
യുഡിഎഫിന് ഈ വിഷയത്തിൽ ഒരു ഭയപ്പാടുമില്ലെന്നും സന്ദശനം വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പത്രികാ സമർപ്പണത്തിന്റെ അവസാന ദിവസം നാളെ ആണെന്നും അതിനാൽ കാര്യങ്ങൾ നാളെ വിശദീകരിക്കാമെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.
വിവാദങ്ങൾ നിലനിൽക്കുമ്പോഴും യുഡിഎഫ് ഈ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.