നോ​ർ​ത്താം​പ്ട​ൺ: ഇം​ഗ്ല​ണ്ട് ല​യ​ൺ​സി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ലെ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ എ 348 ​റ​ൺ​സി​ന് പു​റ​ത്ത്. സെ​ഞ്ചു​റി നേ​ടി​യ കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ദ്രു​വ് ജൂ​റ​ലി​ന്‍റെ​യും മി​ക​വി​ലാ​ണ് മി​ക​ച്ച സ്കോ​റി​ലേ​ക്ക് ഇ​ന്ത്യ എ​ത്തി​യ​ത്.

രാ​ഹു​ൽ 116 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 168 പ​ന്തി​ൽ 15 ബൗ​ണ്ട​റി​യും ഒ​രു സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ഇ​ന്നിം​ഗ്സ്. ജൂ​റ​ൽ 52 റ​ൺ​സ് എ​ടു​ത്തു. 40 റ​ൺ​സെ​ടു​ത്ത മ​ല​യാ​ളി താ​രം ക​രു​ൺ നാ​യ​ർ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്.

ഇം​ഗ്ല​ണ്ട് ല​യ​ൺ​സി​ന് വേ​ണ്ടി ക്രി​സ് വോ​ക്സ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ജോ​ഷ് ടം​ഗും ജോ​ർ​ജ് ഹി​ല്ലും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ടോം ​ഹെ​യ്ൻ​സും ഫ​ർ​ഹാ​ൻ അ​ഹ്‌​മ​ദും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.