ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം; ഇംഗ്ലണ്ടിന് ജയം
Saturday, June 7, 2025 11:43 PM IST
ബാഴ്സലോണ: 2026 ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ അൻഡോറയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ഇംഗ്ലണ്ടിന് വേണ്ടി നായകൻ ഹാരി കെയ്ൻ ആണ് ഗോൾ നേടിയത്. മത്സരത്തിന്റെ 50-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ യോഗ്യതാ മത്സരങ്ങളിൽ ഗ്രൂപ്പ് കെയിൽ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തെത്തി. നിലവിൽ ഒൻപത് പോയിന്റാണ് ഇംഗ്ലണ്ടിനുള്ളത്.