ഇന്ത്യ 348ന് പുറത്ത്; ലയൺസ് പൊരുതുന്നു
Sunday, June 8, 2025 12:50 AM IST
നോർത്താംപ്ടൺ: ഇന്ത്യ എയ്ക്ക് എതിരെയുള്ള രണ്ടാം അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റില്‍ ഇംഗ്ലണ്ട് ലയൺസ് പൊരുതുന്നു. വെളിച്ചക്കുറവ് മൂലം രണ്ടാം ദിനത്തെ കളി നേരത്തെ നിര്‍ത്തുമ്പോൾ ലയൺസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 193 റണ്‍സ് എന്ന നിലയിലാണ്.
31 റണ്‍സുമായി ജോര്‍ദാൻ കോക്സും റൺസ് ഒന്നും എടുക്കാതെ ജെയിംസ് റ്യൂവുമാണ് ക്രീസിൽ. 71 റണ്‍സെടുത്ത എമിലിയോ ഗേയും 54 റണ്‍സെടുത്ത ടോം ഹെയിൻസും ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്തു.
ഇന്ത്യ എയ്ക്കായി അനുഷുല്‍ കാംബോജ്, തുഷാര്‍ ദേശ്പാണ്ഡെ, തനുഷ് കൊട്ടിയാൻ എന്നിവര്‍ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. ഏഴു വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയുടെ സ്കോർ മറികടക്കാൻ ലയൺസിന് 156 റൺസുകൂടി വേണം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി കെ.എൽ.രാഹുൽ (116) സെഞ്ചുറി നേടി. ജൂറൽ (52), കരുൺ നായർ (40) തുടങ്ങിയവർ മികച്ച പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ട് ലയൺസിനായി ക്രിസ് വോക്സ് മൂന്നും ജോഷ് ടംഗും ജോർജ് ഹില്ലും രണ്ടും ടോം ഹെയ്ൻസും ഫർഹാൻ അഹ്മദും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.