പതിനഞ്ചുകാരന് മരിച്ചതില്‍ എന്തവസരമാണുള്ളത്; മന്ത്രിയുടേത് നിരുത്തരവാദപരമായ പ്രസ്താവനയെന്ന് ഷൗക്കത്ത്
Sunday, June 8, 2025 10:06 AM IST
മലപ്പുറം: പന്നിക്കെണിയിൽനിന്നു ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ പരാമര്‍ശത്തിനെതിരേ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത്. നാട് വേദനിച്ചുനില്ക്കുമ്പോള് ഒരു മന്ത്രി പറയേണ്ട പ്രസ്താവനയാണോ ഇതെന്ന് ഷൗക്കത്ത് ചോദിച്ചു.
ഷോക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാർഥി അനന്തുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷൗക്കത്ത്. യുഡിഎഫ് സമരം നടത്തിയില്ലായിരുന്നെങ്കില്‍ പ്രതിയെ പിടിക്കില്ലായിരുന്നു.
15 വയസുള്ള കുട്ടി മരിച്ചതില്‍ എന്തവസരമാണുള്ളത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുകയല്ലേ വേണ്ടത്. നിരുത്തരവാദപരമായ പ്രസ്താവന തിരുത്തി മന്ത്രി മാപ്പുപറയണമെന്നും ഷൗക്കത്ത് ആവശ്യപ്പെട്ടു.