നായയ്ക്കൊപ്പം കടുവയും കുഴിയിൽവീണു; മയക്കുവെടി വച്ച് പിടികൂടാൻ വനംവകുപ്പ്
Sunday, June 8, 2025 11:57 AM IST
തൊടുപുഴ: ഇടുക്കിയിൽ നായയ്ക്കു പിന്നാലെ കടുവ കുഴിയിൽ വീണു. മൈലാടുംപാറയ്ക്ക് സമീപം കേരള- തമിഴ്നാട് അതിർത്തിയിലുള്ള സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലെ കുഴിയിലാണ് കടുവ വീണത്.
വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് സംഘം സ്ഥലത്തെത്തി. കടുവയെ മയക്കുവെടി വച്ചു പിടികൂടാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. നായയെ വേട്ടയാടുന്നതിനിടെയിൽ കുഴിയിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.