നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചു; മോഡലിംഗ് കോറിയോഗ്രാഫർ അറസ്റ്റിൽ
Sunday, June 8, 2025 6:19 PM IST
കോഴിക്കോട്: മോഡലിംഗിന്റെ പേരിൽ പെൺകുട്ടികളെ പലയിടത്തും എത്തിച്ച് പീഡിപ്പിച്ച മോഡലിംഗ് കോറിയോഗ്രാഫർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി ഫാഹിദ് ആണ് അറസ്റ്റിലായത്.
ടെക്നോപാർക് ജീവനക്കാരിയുടെ പരാതിയിൽ തിരുവനന്തപുരം കഴക്കൂട്ടം പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫാഹിദിന്റെ ഫോണിൽ നിന്നും നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ പോലീസ് കണ്ടെടുത്തു.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.