വാൽപാറ എംഎൽഎ അമുൽ കന്തസ്വാമി അന്തരിച്ചു
Saturday, June 21, 2025 8:49 PM IST
ചെന്നൈ: തമിഴ്നാട്ടിലെ വാൾപാറ മണ്ഡലത്തിലെ എംഎൽഎ അമുൽ കന്തസ്വാമി അന്തരിച്ചു. 60 വയസായിരുന്നു. എഐഡിഎംകെ നേതാവായ അദ്ദേഹം 2021 മുതൽ മണ്ഡലത്തിലെ എംഎൽഎ ആണ്.
അസുഖബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് മരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.