സിം​ല: ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ല്‍ ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ പ്ര​ള​യം. മാ​ണ്ഡി ജി​ല്ല​യി​ൽ മേ​ഘ​വി​സ്ഫോ​ട​ന​ത്തി​ലും മി​ന്ന​ൽ​പ്ര​ള​യ​ത്തി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ആ​യി.

അ​ഞ്ച് മൃ​ത​ദേ​ഹ​ങ്ങ​ൾ​കൂ​ടി ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ടു​ത്ത​തോ​ടെ​യാ​ണി​ത്. കാ​ണാ​താ​യ 34 പേ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ചൊ​വ്വാ​ഴ്ച ജി​ല്ല​യി​ൽ ഗോ​ഹ​ർ, ക​ർ​സോ​ഗ്, ധ​രം​പു​ർ ഉ​ൾ​പ്പെ​ടെ 11 ഇ​ട​ങ്ങ​ളി​ലാ​ണു മേ​ഘ​വി​സ്ഫോ​ട​ന​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ട​ത്. നാ​ലി​ട​ത്ത് മി​ന്ന​ൽ​പ്ര​ള​യ​വും ഉ​ണ്ടാ​യി.

ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും മാ​ണ്ഡി ജി​ല്ല​യി​ലാ​ണ്. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തെ 282 റോ​ഡു​ക​ൾ അ​ട​ച്ചു. വാ​ഹ​ന​ഗ​താ​ഗം ഇ​തു​മൂ​ലം ത​ട​സ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്.