ബാ​ലി: ഇ​ന്തോ​നേ​ഷ്യ​യി​ലെ ബാ​ലി​യി​ൽ യാ​ത്രാ ബോ​ട്ട് മു​ങ്ങി 61 പേ​രെ കാ​ണാ​താ​യ​താ​യി റി​പ്പോ​ർ‌​ട്ട്. നാ​ലു​പേ​രെ ര​ക്ഷ​പെ​ടു​ത്തി.

ബു​ധ​നാ​ഴ്ച രാ​ത്രി 11:20 ഓ​ടെ ജാ​വ​യി​ൽ നി​ന്ന് ബാ​ലി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ബാ​ലി ക​ട​ലി​ടു​ക്കി​ൽ ബോ​ട്ട് മു​ങ്ങി​യ​താ​യി സു​ര​ബാ​യ തി​ര​ച്ചി​ൽ, ര​ക്ഷാ ഏ​ജ​ൻ​സി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ബോ​ട്ടി​ൽ 53 യാ​ത്ര​ക്കാ​രും 12 ജീ​വ​ന​ക്കാ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ബോ​ട്ടി​ൽ 22 വാ​ഹ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

17,000 ത്തോ​ളം ദ്വീ​പു​ക​ളു​ള്ള തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ ദ്വീ​പ​സ​മൂ​ഹ​മാ​യ ഇ​ന്തോ​നേ​ഷ്യ​യി​ൽ സ​മു​ദ്ര അ​പ​ക​ട​ങ്ങ​ൾ പ​തി​വ് സം​ഭ​വ​മാ​ണ്. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​താ​ണ് ഇ​തി​ന് പ്ര​ധാ​ന​കാ​ര​ണം.

മാ​ർ​ച്ചി​ൽ, ബാ​ലി​യി​ൽ 16 പേ​രു​മാ​യി പോ​യ ബോ​ട്ട് മ​റി​ഞ്ഞ് ഒ​രു ഓ​സ്‌​ട്രേ​ലി​യ​ൻ വം​ശ​ജ​യാ​യ സ്ത്രീ മരിക്കുകയും ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

2018ൽ, ​സു​മാ​ത്ര ദ്വീ​പി​ലെ ബോ​ട്ട് മു​ങ്ങി 150ല​ധി​കം പേ​ർ മു​ങ്ങി​മ​രി​ച്ചി​രു​ന്നു.