പാക്കിസ്ഥാനിലേക്ക് പോകൂ: പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തി മീററ്റ് എസ്പി
Saturday, December 28, 2019 11:32 AM IST
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം നടക്കുന്ന ഉത്തർപ്രദേശിലെ മീററ്റിൽ പ്രതിഷേധക്കാരോട് വർഗീയ പരാമർശവുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥൻ. മീററ്റ് എസ്പി അഖിലേഷ് നാരായണ്‍ സിംഗ് വഴിയരികിൽ നിന്നവരോട് പാക്കിസ്ഥാനിലേക്ക് പോകുവാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
കറുത്ത തുണികെട്ടിയാണോ പ്രതിഷേധിക്കുന്നത്. നിങ്ങൾ പാക്കിസ്ഥാനിലേക്ക് പോകു. ഇന്ത്യയിൽ ജീവിക്കാൻ വയ്യെങ്കിൽ ഇവിടെ നിന്നും പോകണം. അദ്ദേഹം ആക്രോശിച്ചു.