നല്ല കഞ്ചാവ് മൊത്തവിലയ്ക്ക് എവിടെ കിട്ടും? പോലീസാണു ചോദിക്കുന്നത് !
Friday, July 5, 2019 9:41 AM IST
നല്ല കഞ്ചാവ് മൊത്തവിലയ്ക്ക് എവിടെ കിട്ടും?. സംശയിക്കണ്ട, ചോദ്യം ഗോഹട്ടി പോലീസിന്റെയാണ്. ജനപ്രിയമായ കഞ്ചാവ് വിൽപന കേന്ദ്രം ഏതാണ് എന്നാണു ഗോഹട്ടി പോലീസ് ട്വിറ്ററിൽ ചോദിക്കുന്നത്.
ലഹരിമരുന്ന് ഉപഭോഗത്തിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായാണ് ഗോഹട്ടി പോലീസ് ട്വിറ്ററിൽ ഈ ചോദ്യം ചോദിക്കുന്നത്. ഷാഹിദ് കപൂറിന്റെ കബിർ സിംഗ് എന്ന ബോളിവുഡ് സിനിമയിലെ ചിത്രം ഉപയോഗിച്ചാണു പോലീസ് കുറിച്ച് പങ്കുവച്ചിരിക്കുന്നത്.
നേരത്തേ ആസാം പോലീസും സമാനമായ ബോധവത്കരണ പ്രചാരണം നടത്തിയിരുന്നു. പോലീസ് പിടിച്ചെടുത്ത വൻ കഞ്ചാവ് ശേഖരം ആരുടേതാണെന്ന അന്വേഷണമാണ് അന്നു പോലീസ് ട്വിറ്ററിലൂടെ രസകരമായി നടത്തിയത്.