ഇരുപത്തിയൊന്ന് നിലകളുള്ള ഭീമൻ കെട്ടിടം 16 സെക്കൻഡുകൾകൊണ്ട് താഴെ
Wednesday, May 22, 2019 2:52 PM IST
ഇരുപത്തിയൊന്ന് നിലകളുള്ള ഭീമൻ കെട്ടിടം ബോംബ് വച്ച് തകർക്കുന്നതിന്റെ ആശ്ചര്യമുളവാക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അമേരിക്കയിലെ പെൻസിൽവാനിയയിലുള്ള ബെത്ലഹേം സ്റ്റീലിന്റെ ഹെഡ്ക്വോട്ടേഴ്സായി പ്രവർത്തിച്ചിരുന്ന മാർട്ടിൻ ടവറാണ് അധികൃതർ ഡൈനാമിറ്റ് ഉപയോഗിച്ച് തകർത്തത്.
219 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് ഈ കെട്ടിടം തകർക്കുവാൻ ആവശ്യമായത്. 21 നിലകളുള്ള മാർട്ടിൻ ടവറിന്റെ പണി പൂർത്തിയായി പ്രവർത്തനം ആരംഭിച്ചത് 1972ൽ ആണ്. ഒരു കാലത്ത് സ്റ്റീൽ വ്യവസായ മേഖലയിൽ പ്രബലൻമാരായിരുന്നു ബത്ലഹേം സ്റ്റീൽസ്. പക്ഷെ നാളുകൾ കഴിഞ്ഞപ്പോൾ ബിസിനസ് മേഖലയിൽ തകർച്ച നേരിട്ടതിനെ തുടർന്ന് ഈ കെട്ടിടം ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു.
തുടർന്നാണ് 332 അടി ഉയരമുള്ള കെട്ടിടം തകർക്കുവാൻ അധികൃതർ തീരുമാനിച്ചത്. കെട്ടിടം തകർക്കുന്നിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.