ആളുകള്‍ പല കാര്യങ്ങള്‍ ചെയ്ത് ഗിന്നസ് ബുക്കിലിടം നേടാറുണ്ടല്ലൊ. ചില റിക്കാര്‍ഡുകള്‍ക്കൊരു പ്രത്യേക തിളക്കം തീര്‍ച്ചയായുമുണ്ടാകും. അങ്ങനെയൊന്നാണ് ഇംഗ്ലണ്ടിന്‍റെ ബെല്ലാ ജെയ് ഡാര്‍ക്ക് നേടിയ റിക്കാര്‍ഡ്.

തന്‍റെ അഞ്ചാം വയസില്‍ സ്വന്തമായൊരു പുസ്തകം എഴുതിയാണ് ബെല്ലാ ഗിന്നസ് റിക്കാര്‍ഡ് നേടിയത്. "ദി ലോസ്റ്റ് ക്യാറ്റ്’ എന്നു പേരിട്ടിരിക്കുന്ന ഈ പുസ്തകം പ്രസിദ്ധീകരിച്ചത് ജിഞ്ചര്‍ ഫയര്‍ പ്രസ് എന്ന പ്രസാധകരാണ്. കുട്ടികളുടെ പുസ്തകങ്ങളാണ് ഇവര്‍ പ്രസിദ്ധീകരിക്കാറുള്ളത്.


ദി ലോസ്റ്റ് ക്യാറ്റിന്‍റെ 1000 കോപ്പികളാണ് അച്ചടിച്ചത്. ആമസോണിലും ഈ പുസ്തകം വായിക്കാനാകും.

തന്‍റെ നാല് വയസ് 356 ദിവസത്തില്‍ ആഹാരവുമായി ബന്ധപ്പെട്ട് ഒരു പുസ്തകം പ്രസിദ്ധീകരിച്ച തനുവാന സെരാസിങ്കെ എന്ന ശ്രീലങ്കനാണ് ആണ്‍കുട്ടികളിലെ പ്രായം കുറഞ്ഞ പുസ്തക രചയിതാവ്.