കുതിരയ്ക്കും നായയ്ക്കുമൊപ്പം സ്കേറ്റിംഗ് നടത്തുന്ന യുവതിയെ കാണാം; വീഡിയോ
Monday, November 21, 2022 10:34 AM IST
ചിലരുടെ പ്രിയപ്പെട്ട ഹോബിയാണ് സ്കേറ്റിംഗ് ചെയ്യുക എന്നത്. ചക്രമുള്ള ചെരുപ്പിലായി അവരിങ്ങനെ ഒഴുകി നടക്കും. മറ്റുള്ളവര്‍ക്കതൊരു കൗതുകം സമ്മാനിക്കുകയും ചെയ്യും.
എന്നാല്‍ സ്കേറ്റിംഗ് ചെയ്യുന്നതില്‍ ഒരല്‍പം വെറൈറ്റി കാണിച്ച് സമൂഹ മാധ്യമങ്ങളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് ഒരു യുവതി. കാരണം ഇവര്‍ ഒറ്റയ്ക്കല്ല ഇത്തരത്തില്‍ സഞ്ചരിക്കുന്നത്.
സ്കേറ്റിംഗ് നടത്തുന്ന ഈ യുവതിക്കൊപ്പം അവരുടെ വളര്‍ത്തുനായയും കുതിരയുമുണ്ട്. ബ്യൂട്ടന്‍ ഗെബീഡിയന്‍ എന്ന ട്വിറ്റര്‍ പേജില്‍ വന്ന ദൃശ്യങ്ങളാണ് ഇത്തരത്തില്‍ വൈറലായത്.
വീഡിയോയില്‍ ഒരു നിരത്തിലൂടെ യുവതി സ്കേറ്റിംഗ് നടത്തുകയാണ്. വേഗത്തില്‍ സഞ്ചരിക്കുന്ന അവള്‍ക്ക് മുന്നിലായി ഒരു നായ കുതിച്ചോടുകയാണ്. യുവതിയുടെ തൊട്ടുകൂടെയായി അവളുടെ കുതിരയും ഓടുന്നുണ്ട്.
പ്രകൃതി മനോഹരമായ ഇടങ്ങളിലൂടെയുള്ള ഈ മൂവര്‍ സംഘത്തിന്‍റെ യാത്ര നെറ്റിസണ്‍ ലോകത്തിന് നന്നേ ബോധിച്ചു. നിരവധി ഹൃദ്യമായ അഭിപ്രായങ്ങള്‍ വീഡിയോയ്ക്ക് ലഭിക്കുകയുണ്ടായി.
"വീഡിയോ നിങ്ങളുടെ മാനസികാവസ്ഥയെ തല്‍ക്ഷണം പ്രകാശിപ്പിക്കും' എന്നാണൊരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്.