"പോരിഞ്ഞ പോരാട്ടമായിരുന്നു'; കീരിയും പാമ്പും തമ്മില്‍ ഏറ്റുമുട്ടുന്ന വീഡിയോ കാണാം
Saturday, November 26, 2022 12:29 PM IST
കാലാകാലങ്ങളായുള്ള ശത്രുക്കളായിട്ടാണ് മുത്തശി കഥകളിലും മറ്റും കീരിയേയും പാമ്പിനെയും ചിത്രീകരിച്ചിരിക്കുന്നത്. അത് ശരിവയ്ക്കുന്ന തരത്തിലാണ് ഇവര്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ ഉണ്ടാകുന്ന സംഭവവികാസങ്ങള്‍.
കീരി പാമ്പ് പോരാട്ടത്തിന്‍റെ നിരവധി വീഡിയോകള്‍ നെറ്റിസണില്‍ വെെറലായിട്ടുണ്ട്. ആ ഗണത്തിലേക്ക് പെടുത്താവുന്ന ഒന്നാണ് ഹോളിസ്റ്റിക് ചാനല്‍ 100 എന്ന യൂട്യൂബ് ചാനല്‍ പങ്കുവച്ചിരിക്കുന്നത്.
രണ്ടുമിനിറ്റും 26 നിമിഷവുമുള്ള വീഡിയോയില്‍ ഒരു പാമ്പും കീരിയും തമ്മിലുള്ള പോരാട്ടമാണുള്ളത്. കീരി വളരെ ശൗര്യത്തോടെയാണ് പാമ്പിനെ ആക്രമിക്കുന്നത്. ആദ്യമൊന്ന് പതുങ്ങിയെങ്കിലും പാമ്പും വിട്ടുകൊടുത്തില്ല.
എന്നാല്‍ കീരി കുറച്ചുകൂടി ആക്രമണകാരിയായിരുന്നു. അത് പാമ്പിനെ തുടരെ ആക്രമിച്ച് കീഴടക്കുകയാണ്. വൈറലായി മാറിയ ഈ കാഴ്ചയ്ക്ക് നിരവധി കമന്‍റുകള്‍ ലഭിക്കുകയുണ്ടായി.
"ഈ കീരി അവിശ്വസനീയമാണ്. വളരെ വേഗത്തിലും കൃത്യമായും പാമ്പിനെ ആക്രമിച്ച് കീഴടക്കി’ എന്നാണൊരു കാഴ്ചക്കാരന്‍ കുറിച്ചത്.