ചൈനക്കാരനെ പിന്തള്ളി മലയാളി; ആന്റോ മാത്യുവിന് ലോകറിക്കാർഡ്
Monday, November 16, 2020 6:54 PM IST
ചൈനക്കാരനെ മറി കടന്ന് മലയാളിക്ക് ഡയമണ്ട് പുഷ് അപ്സില് ലോക റിക്കാര്‍ഡ്.
ഹോങ് ഹൊങ്തോയുടെ പേരിലുള്ള റിക്കോര്‍ഡാണ് തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശിയായ ആന്റോ മാത്യു തകര്‍ത്തത്. ആന്റോ ഒരു മിനിറ്റില്‍ 93 തവണ ഡയമണ്ട് പുഷ് അപ്സ് പൂര്‍ത്തിയാക്കി. നിലവിലുള്ള റിക്കോര്‍ഡ് മിനിറ്റില്‍ 88 തവണയാണ്.
ലോക് ഡൗണ്‍ കാലത്ത് ഉള്ളിലുടലെടുത്ത ആശയം യാഥാര്‍ഥ്യമാക്കി നേടിയതാണ് പുഷ് അപ്സ് റിക്കോര്‍ഡ് എന്ന് ആന്റോ പറഞ്ഞു. മുടങ്ങാത്ത വ്യായാമവും ഭക്ഷണക്രമീകരണവും ഇക്കാര്യത്തില്‍ ആന്റോയ്ക്ക് ഗുണകരമായി. സസ്യാഹാര രീതിയാണ് ആന്റോ സ്വീകരിച്ചത്. അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്സ് അധികൃതര്‍ ഓണ്‍ലൈനിലൂടെ ആന്റോയുടെ അഭ്യാസം വിലയിരുത്തി.
രണ്ടു മാസം മുന്‍പ് നടന്ന പ്രകടനം ലോക റിക്കോര്‍ഡിനു അര്ഹമാക്കിയതായ അറിയിപ്പിനു പുറമേ കഴിഞ്ഞ ദിവസം കൊറിയര്‍ മാര്‍ഗം സാക്ഷ്യപത്രവും ആന്റോയ്ക്ക് ലഭിച്ചു.
ആർച്ചെറി ഇന്റനാഷണൽ ഗോൾഡ് മെഡലിസ്റ്റ് ആണ് ആന്റോ മാത്യു. ധന്വന്തരി കളരിയിലെ വിദ്യാര്‍ഥിയായ ആന്റോ തേജാ ഫൗണ്ടേഷന്റെ ഓള് ഇന്‍ഡ്യ ഡയറക്ടര്‍, എ.കെ.എസ്.ആര്.എഫ് ട്രിവാന്‍ഡ്രത്തിന്റെ ഹെഡ് എന്നീ നിലകളിലും സേവനം അനുഷ്ഠിക്കുന്നു.