ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാ പെയിന്റിംഗ് കണ്ടെത്തി
Thursday, January 14, 2021 10:57 AM IST
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹ പെയിന്റിംഗ് കണ്ടെത്തി. ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലെ ലിയാംഗ് ടെഡോംഗ്ഗെ താഴ്വരയിലുള്ള ഗുഹയിലെ ചുമരിലാണ് കാട്ടുപന്നിയുടെ പെയിന്റിംഗ് കണ്ടെത്തിയത്.
ഏകദേശം 45,500 വർഷങ്ങൾക്ക് മുമ്പ് വരച്ചതായി കരുതപ്പെടുന്ന ചിത്രമാണിതെന്നും മേഖലയിലെ മനുഷ്യവാസത്തിന്റെ ആദ്യകാല തെളിവുകൾ പുതിയ കണ്ടെത്തലിലൂടെ വ്യക്തമാകുന്നതായും പുരാവസ്തു ഗവേഷകർ അറിയിച്ചു.