സഫാരി പാർക്കിൽ നിന്നുപോയ കാറിന്റെ ബന്പറില് കടിച്ചുവലിച്ച് കടുവ
Monday, January 18, 2021 3:08 PM IST
കാറിന്റെ ബന്പറില് കടിച്ചുതൂങ്ങിയ കടുവയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ബന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കിലാണ് സംഭവം. പാര്‍ക്കില്‍ സഫാരിക്കെത്തിയവരുടെ കാറിലാണ് കടുവ പിടിത്തമിട്ടത്.
കാറിന്റെ പിന്‍ഭാഗത്തെ ബന്പറില് പല്ലും നഖവുമുപയോഗിച്ച് പിടിത്തമിട്ട കടുവ കാറിനെ അല്പം പിന്നിലേക്ക് വലിക്കുകയും ചെയ്തു. കടുവയുടെ ശക്തമായ ആക്രമണത്തില്‍ ബന്പര്‍ പൊളിയുന്നതാണ് വിഡിയോയില്‍ കാണുന്നത്.
നിമിഷങ്ങള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ വൈറലായ വിഡിയോ ബന്നാര്‍ഘട്ട പാര്ക്കില്നിന്നുള്ളതാണെന്ന് എക്സി. ഡയറക്ടര്‍ വനശ്രീ ബിപിന്‍ സിംഗ് സ്ഥിരീകരിച്ചു.
എന്നാല്‍, വിഡിയോ രണ്ടുമാസം മുന്‍പുള്ളതാണെന്നും ബാറ്ററി തകരാറിനെത്തുടര്‍ന്ന് പാര്‍ക്കിനകത്ത് സഫാരിക്കിടെ വാഹനം നിന്നുപോയപ്പോഴാണ് കടുവ പിടിത്തമിട്ടതെന്നും പിന്നീട് റെസ്ക്യൂ സംഘമെത്തി വാഹനം കെട്ടി വലിച്ച് പുറത്തെത്തിച്ചുവെന്നും അവര്‍ വെളിപ്പെടുത്തി .