ഭക്ഷണം മേശയില്‍ കൊണ്ടുപോയി വച്ച് ഒന്നു കൈകഴുകാന്‍ പോകുന്ന ശീലമുള്ളവര്‍ സൂക്ഷിക്കുക. ചിലപ്പോള്‍ ഭക്ഷണത്തിന്‍റെ അംശം ഒട്ടും അവശേഷിപ്പിക്കാതെ എടുത്തുകൊണ്ടുപോകാന്‍ വിരുതന്‍മാര്‍ കാത്തിരിക്കുന്നുണ്ടാകും.

അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കഴിക്കാൻ മേടിച്ച പിസ ഒരു പക്ഷി കൊത്തിക്കൊണ്ടുപോകുന്നതാണ് ദൃശ്യത്തിൽ. സംഭവം ഇങ്ങനെയാണ്. ഒരു യുവതി പിസ മേടിച്ച് അത് വീടിന് പുറത്തായി സജ്ഞികരിച്ചിക്കുന്ന മേശയിൽ വെക്കുന്നു. കുറച്ച് നിമിഷത്തേക്ക് അകത്തേക്ക് പോയ യുവതി തിരികെ വരുമ്പോള്‍ പിസ കാണുന്നില്ല.

ആരാണ് തന്‍റെ പിസ എടുത്തതെന്ന് യുവതി ചോദിക്കുന്നത് വീഡിയോയില്‍ കാണാം. പിന്നീട് കാണുന്നത് പിസ ഒരു പക്ഷി കൊത്തിക്കൊണ്ടുപോകുന്നതാണ്.

രസകരമായ ഈ വീഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടുതീര്‍ത്തത്. എങ്കിലും ചിലര്‍ വീഡിയോയുടെ ആധികാരികത ചോദ്യം ചെയ്യുന്നുണ്ട്. ഇത് യഥാര്‍ഥത്തില്‍ സംഭവിച്ചതാണോ എന്നാണ് അവരുടെ ചോദ്യം.ഏതായാലും വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.