കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മൂര്‍ഖനുമായി പോരടിച്ച് അണ്ണാന്
Sunday, March 8, 2020 11:44 AM IST
കുഞ്ഞുങ്ങളെ രക്ഷിക്കുവാന്‍ മൂര്‍ഖന്‍ പാമ്പുമായി പോരടിക്കുന്ന അമ്മ അണ്ണാന്റ ദൃശ്യങ്ങള്‍ വൈറലാകുന്നു. ക്രുഗര്‍ ദേശിയ പാര്‍ക്കില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സഫാരി ഗൈഡായ ഡേവ് പ്യൂസെ എന്നയാളാണ് പകര്‍ത്തിയത്.
കുഞ്ഞുങ്ങളുടെ അടുക്കലെത്തുവാന്‍ അനുവദിക്കാതെ അമ്മ അണ്ണാന് പാമ്പിനെ ആഞ്ഞ് കൊത്തുന്നുണ്ട്. പാമ്പിന് പിടികൊടുക്കാതെ അസാധ്യ മെയ് വഴക്കത്തോടെയാണ് അണ്ണാന് ഒഴിഞ്ഞു മാറുന്നത്. ഒടുവില്‍ അണ്ണാന്റെ പ്രതിരോധത്തെ പിടിച്ചു നില്ക്കുവാന് സാധിക്കാതിരുന്ന മൂര്‍ഖന്‍ ശ്രമം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.
സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി മാറുകയാണ്.