കാമറാമാനൊപ്പം മ്യാവൂ..! വാർത്തയൊരുക്കുന്നതിനിടയ്ക്ക് പൂച്ചയ്ക്കെന്തു കാര്യം..?
Thursday, December 24, 2020 12:17 PM IST
തത്സമയ വാർത്ത അവതരണത്തിനിടെ അവതാരകർക്ക് അബദ്ധം പറ്റുന്നത് പുതിയ സംഭവമല്ല. അങ്ങനെയുള്ള പല സംഭവങ്ങളും വൈറലായിട്ടുമുണ്ട്. എന്നാൽ മാധ്യമപ്രവർത്തക റിപ്പോർട്ട് ചെയ്യുന്നതിനിടെയുള്ള പൂച്ചയുടെ കുസൃതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
ബെയ്റൂട്ടിലാണ് റിപ്പോർട്ടറോടൊപ്പം പൂച്ചയും കടന്നു കൂടിയത്. ബെയ്റൂട്ടിൽ നടന്ന സ്ഫോടനത്തെ കുറിച്ച് റിപ്പോർട്ട് ചെയ്യുകയായിരുന്നു അറേബ്യൻ മാധ്യമപ്രവർത്തകയായ ലാറിസ അവോണ്.
ഇതിനിടെയാണ് ഒരു പൂച്ച ലാറിസയുടെ കോട്ടിലുള്ള ബെൽറ്റിൽ പിടിച്ചു വലിക്കുന്നത്. രസകരമായ ഈ ദൃശ്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് ലാറിസ തന്നെയാണ്. എന്റെ വിശ്വസ്തയായ സഹയാത്രിക എന്ന തലക്കെട്ടോടെയാണ് ലാറിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചെയ്തത്.
കഴിഞ്ഞ 18ന് പോസ്റ്റ് ചെയ്ത വീഡിയോ രണ്ട് ലക്ഷത്തിലധികം ആളുകള് ഇപ്പോള് തന്നെ കണ്ടുകഴിഞ്ഞു.