ലീഡർ സ്ഥാനം രാജിവച്ചു ടീച്ചർക്കു കത്തുനൽകിയ ആ കൊച്ചുമിടുക്കി ഇവിടെയുണ്ട് !
Saturday, June 29, 2019 11:39 AM IST
ക്ലാസിലെ സഹപാഠികൾ താൻ പറഞ്ഞാൽ കേൾക്കാത്തതിൽ മനംനൊന്ത് ലീഡർ സ്ഥാനം രാജിവച്ചു ക്ലാസ് ടീച്ചർക്കു കത്തുനൽകിയ കുട്ടിയെ സംബന്ധിച്ച അധ്യാപികയുടെ വിവരണം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ആ കൊച്ചുമിടുക്കി ആരെന്നാണു സമൂഹമാധ്യമങ്ങൾ അന്വേഷിച്ചത്.
കത്തെഴുതിയ ആ കൊച്ചുമിടുക്കി തലയോലപ്പറന്പിലുണ്ട്. എജെ ജോണ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസുകാരി എസ്. ശ്രേയയാണു ക്ലാസ് ടീച്ചർ നിഷയ്ക്കു കത്തുനൽകിയത്. ഈ രാജിക്കത്താണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. പന്ത്രണ്ടുകാരിയായ ശ്രേയയുടെ കത്തിലെ നിഷ്കളങ്കത ചൂണ്ടിക്കാട്ടി അധ്യാപികയായ നിഷ തന്നെയാണ് രാജിക്കത്തിന്റെ കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
ഉത്തരവാദിത്വത്തിൽ പരാജയപ്പെട്ടെന്ന ബോധ്യത്തിൽ രാജി സമർപ്പിക്കുന്നതിൽ കുട്ടി കാട്ടിയ ജനാധിപത്യ ബോധത്തെ ആളുകൾ പ്രശംസിക്കുന്നു.