ജനിക്കുന്ന കുട്ടി ആണാണോ പെണ്ണാണോ എന്നറിയണം; ഹിപ്പോയ്ക്ക് തണ്ണിമത്തൻ എറിഞ്ഞ് നൽകി ദമ്പതികൾ
Thursday, September 26, 2019 3:27 PM IST
ജനിക്കുന്ന കുട്ടി ആണാണോ പെണ്ണാണോ എന്നറിയാൻ ഹിപ്പപ്പൊട്ടാമസിന് തണ്ണിമത്തൻ എറിഞ്ഞ് നൽകിയ ദമ്പതികൾക്ക് രൂക്ഷവിമർശനം. ദമ്പതികളായ ജൊനാഥനും ബ്രിഡ്ഗേറ്റ് ജോസഫുമാണ് തങ്ങൾക്ക് ജനിക്കുവാൻ പോകുന്ന കുട്ടി ആണാണോ പെണ്ണാണോ എന്നറിയാൻ ഹിപ്പപ്പൊട്ടാമസിന്റെ വായിലേക്ക് തണ്ണിമത്തൻ എറിഞ്ഞ് നൽകിയത്.
അന്ധവിശ്വാസത്തിന്റെ ഭാഗമായാണ് അവർ ഈ പ്രവർത്തി ചെയ്തത്. തണ്ണിമത്തനിൽ കടിക്കുമ്പോൾ ഹിപ്പപ്പൊട്ടാമസിന്റെ വായയിൽ നിന്നും നീല നിറം വന്നാൽ ജനിക്കുന്ന കുട്ടി ആണായിരിക്കുമെന്നാണ് വിശ്വാസം.
സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്ന ദൃശ്യങ്ങൾ വൈറലായി മാറിയതിനെ തുടർന്ന് ദമ്പതികൾക്കെതിരെ രൂക്ഷവിമർശനവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.