ക​ര​യു​ന്ന പാ​സ്ത, ചി​രി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ
Monday, January 11, 2021 11:22 AM IST
ചി​ല ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പ്ര​ത്യേ​ക ആ​കൃ​തി​യി​ൽ പാ​ച​കം ചെ​യ്യാ​റു​ണ്ട്. കു​ട്ടി​ക​ളെ ഭ​ക്ഷ​ണം ക​ഴി​പ്പി​ക്കാ​നാ​യി അ​മ്മ​മാ​ർ കൗ​തു​ക​ക​ര​മാ​യ രൂ​പ​ത്തി​ൽ ഭ​ക്ഷ​ണം ത​യാ​റാ​ക്കാ​റു​ണ്ട്.

ചി​ല​പ്പോ​ൾ ചി​രി​ക്കു​ന്ന മു​ഖ​വും ത​മാ​ശ നി​റ​ഞ്ഞ മു​ഖ​വു​മൊ​ക്കെ ചേ​ർ​ത്ത ച​പ്പാ​ത്തി​യും മ​റ്റും പ​ല പ​ല​ഹാ​ര​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വാ​റു​ണ്ട്. ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ല്‌ വൈ​റ​ലാ​യി​രി​ക്കു​ന്ന​തും ഒ​രു ഭ​ക്ഷ​ണ സാ​ധ​ന​മാ​ണ്. ഒ​രു പാ​സ്ത​യു​ടെ ചി​ത്രം നി​ല​വി​ളി​ക്കു​ന്ന രൂ​പ​മാ​ണ് ഇ​പ്പോ​ൾ ട്രോ​ള​ന്മാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ട്വി​റ്റ​ർ ഉ​പ​യോ​ക്താ​വാ​യ ഒ​രു ട​ർ​ക്കി​ഷ് സ്വ​ദേ​ശി​യാ​ണ് വേ​വി​ച്ച പാ​സ്ത​യു​ടെ ചി​ത്രം പ​ങ്കു​വ​ച്ച​ത്. അ​തേ മു​ഖ​ഭാ​വ​മു​ള്ള മൂ​ന്ന് പാ​സ്ത​ക​ൾ നി​ര​ത്തി വ​ച്ചി​രി​ക്കു​ന്ന ചി​ത്ര​വും ഇ​യാ​ൾ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

"ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ ഈ ​പാ​സ്ത നി​ല​വി​ളി​ച്ചു തു​ട​ങ്ങി, ഞാ​ൻ എ​ന്തു ചെ​യ്യും?’ എ​ന്ന അ​ടി​ക്കു​റു​പ്പോ​ടെ​യാ​ണ് ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഓൺ​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണ ക​ന്പ​നി​യാ​യ സോ​മാ​റ്റോ, അ​ൺ​അ​ക്കാ​ദ​മി, ഓ​യോ തു​ട​ങ്ങി​യ ക​ന്പ​നി​ക​ൾ ക​ര​യു​ന്ന പാ​സ്ത​യു​ടെ ചി​ത്രം ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ഗു​ഡ് മോ​ർ​ണിം​ഗ് ടീ​ച്ച​ർ എ​ന്ന് ഒ​ന്നി​ച്ചു പ​റ​യു​ന്ന കു​ട്ടി​ക​ളു​ടെ ഭാ​വ​മാ​ണി​തെ​ന്നും അ​ത​ല്ല, അ​ക്വ​യു​ടെ പ്ര​സി​ദ്ധ​മാ​യ പാ​ട്ടാ​യ ബാ​ർ​ബി ഗേ​ൾ സോം​ഗി​ന്‍റെ കോ​റ​സ് പാ​ടു​ക​യാ​ണ് പാ​സ്ത​യെ​ന്നു​മാ​ണ് ചി​ല​രു​ടെ ക​ണ്ടു​പി​ടി​ത്തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.