വീട്ടുജോലിയിൽ സഹായിച്ച് കുരങ്ങൻ; രസകരമായ കമന്റുകളുമായി സോഷ്യൽ മീഡിയ
Sunday, February 21, 2021 3:58 AM IST
മനുഷ്യരെ വീട്ടുജോലിയിൽ വളർത്തുമൃഗങ്ങൾ സഹായിക്കാറുണ്ടോ? എന്നാൽ അത്തരം രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീട്ടമ്മയെ കറിക്കുള്ള പയർ ശരിക്കാൻ സഹായിക്കുകയാണ് കക്ഷി. ഇനി ഈ കക്ഷിയാരാണെന്നല്ലേ? ഒരു കുരങ്ങാണ് ആൾ!
ഒരു സ്ത്രീ നൽകുന്ന പയർ വളരെ പെട്ടെന്ന് രണ്ടായി ഒടിച്ച് പാത്രത്തിലേക്ക് നിക്ഷേപിക്കുന്നത്. പരിശീലനം കിട്ടിയ കുരങ്ങാണിതെന്നാണ് സോഷ്യൽ മീഡിയയുടെ നിഗമനം. ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥയായ അമൻ പ്രീതാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.
പതിനായിരക്കണക്കിന് ആളുകളാണ് ഇതുവരെ വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോയ്ക്ക് രസകമായ പല കമന്റുകളും ലഭിക്കുന്നുണ്ട്.