ല​ഡാ​ക്കി​ലേ​ക്ക് ബൈ​ക്ക് യാ​ത്ര; ദീ​പ മോ​ഹ​ൻ സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​ത്തി​ൽ
ല​ഡാ​ക്കി​ലേ​ക്കു​ള്ള വി​സ്മ​യ യാ​ത്ര​യി​ലാ​ണ് ദീ​പ​മോ​ഹ​ൻ. ബൈ​ക്കി​ൽ വീ​ട്ടി​ൽ നി​ന്ന് തു​ട​ങ്ങി​യ യാ​ത്ര ക​ഴി​ഞ്ഞ ദി​വ​സം ഹ​രി​യാ​ന വ​രെ​യെ​ത്തി.

റാ​ന്നി കാ​ഞ്ഞി​രം​നി​ൽ​ക്കു​ന്ന​തി​ൽ മോ​ഹ​ന​ന്‍റെ ഭാ​ര്യ ദീ​പ മോ​ഹ​ന് (42) ഡ്രൈ​വിം​ഗാ​ണ് ല​ഹ​രി. കാ​ർ ഡ്രൈ​വ​റാ​യും പ​രി​ശീ​ല​ക​യാ​യും ജോ​ലി ചെ​യ്ത ദീ​പ​യു​ടെ ഏ​റെ​ക്കാ​ല​മാ​യു​ള്ള സ്വ​പ്ന​മാ​യി​രു​ന്നു ല​ഡാ​ക്കി​ലേ​ക്കു​ള്ള ബൈ​ക്ക് യാ​ത്ര.

ജൂ​ലൈ 23 ന് ​കോ​ഴി​ക്കോ​ട് നി​ന്ന് പു​റ​പ്പെ​ട്ട യാ​ത്രാ സം​ഘ​ത്തി​ൽ 24 പേ​രു​ണ്ട്. ദീ​പ ഉ​ൾ​പ്പെ​ടെ മൂ​ന്നു സ്ത്രീ​ക​ളും സം​ഘ​ത്തി​ലു​ണ്ട്. അ​വ​രി​ൽ സ്വ​ന്തം വാ​ഹ​നം ത​ന്‍റെ വീ​ട്ടി​ൽ നി​ന്നോ​ടി​ച്ച് ല​ഡാ​ക്ക് വ​രെ യാ​ത്ര ചെ​യ്യു​ന്ന​ത് ദീ​പ മാ​ത്ര​മാ​ണ്. ബാ​ക്കി​യു​ള്ള​വ​ർ ബൈ​ക്കി​ലും കാ​റി​ലു​മാ​യി യാ​ത്ര​ചെ​യ്യു​ന്നു. മ​ക​ന്‍റെ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​ന്തം വീ​ടാ​യ കോ​ട്ട​യം കു​റു​പ്പു​ന്ത​റ​യി​ലാ​ണ് ഇ​പ്പോ​ൾ ദീ​പ താ​മ​സി​ക്കു​ന്ന​ത്.

ഡ്രൈ​വിം​ഗ് തൊ​ഴി​ലാ​യും സ്വീ​ക​രി​ച്ചി​രു​ന്ന ദീ​പ മ​ഹി​ളാ കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ ല​തി​കാ​സു​ഭാ​ഷി​ന്‍റെ ഡ്രൈ​വ​റാ​യി ഒ​ന്ന​ര വ​ർ​ഷം ജോ​ലി​ചെ​യ്തി​ട്ടു​ണ്ട്.

ല​തി​കാ​സു​ഭാ​ഷി​നൊ​പ്പം കേ​ര​ളം മു​ഴു​വ​ൻ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കാ​യി യാ​ത്ര ചെ​യ്തി​ട്ടു​ള്ള ദീ​പ ല​ഡാ​ക്ക് സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​ന്ന​തി​ന്‍റെ ആ​ഹ്ലാദ​ത്തി​ലാ​ണ്.

യാ​ത്ര​യെ സ്നേ​ഹി​ക്കു​ന്ന മ​ക​ൻ ദീ​പ​ക്കി​നെ​യും ഒ​പ്പം കൂ​ട്ട​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. ഒ​രാ​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വ് വ​രു​ന്ന​തി​നാ​ൽ വേ​ണ്ടെ​ന്നു വ​യ്ക്കു​ക​യാ​യി​രു​ന്നു. 25 മു​ത​ൽ 30 ദി​വ​സം വ​രെ വേ​ണം ല​ഡാ​ക്കി​ലെ​ത്താ​ൻ. ബ​ജാ​ജി​ന്‍റെ 400 സി​സി ഡോ​മി​നാ​ർ ബൈ​ക്കി​ലാ​ണ് യാ​ത്ര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
123