എന്നെക്കാളേറെ അവളെ സ്നേഹിച്ച കാമുകനുണ്ടെന്ന് അറിഞ്ഞപ്പോൾ തകർന്ന് പോയി; നല്ലപാതിയെ വേദനിപ്പിക്കുന്ന കാൻസറിനെക്കുറിച്ച് ഭർത്താവ്
Saturday, January 18, 2020 11:56 AM IST
ഏറെ സ്വപ്നങ്ങൾ നെയ്ത്കൂട്ടി സന്തോഷത്തോടെ ജീവിക്കുന്നതിനിടെ ധനേഷ് മുകുന്ദന്റെയും ഭാര്യ ബിജ്മയുടെയും ലോകത്തേക്ക് അപ്രതീക്ഷിതമായി എത്തിയ വിരുന്നുകാരനാണ് കാൻസർ. 25 റേഡിയേഷനുകൾക്ക് കഴിഞ്ഞ് ബിജ്മ കീമോയ്ക്കായി കാത്തിരിക്കുമ്പോൾ ധനേഷ് പങ്കുവച്ച കുറിപ്പാണ് ഹൃദയഭേദകമാകുന്നത്.
തന്നേക്കാളേറെ ബിജ്മിയെ സ്നേഹിച്ച കാമുകനെന്നാണ് കാൻസറിനെ ധനേഷ് വിശേഷിപ്പിക്കുന്നത്. കാൻസറിനെതിരെ പ്രതിരോധം തീർത്തത് മരുന്നു കൊണ്ട് മാത്രമല്ല, മനസുകൊണ്ടും ഉൾക്കരുത്തുകൊണ്ടും തകർക്കാനാകാത്ത വിശ്വാസംകൊണ്ടുമാണെന്ന് പറയുന്ന ധനേഷ് ഞങ്ങളുടെ കൂടെ പ്രാർഥനയുടെയും സ്നേഹത്തിന്റെയും പടവാളേന്തിയ ആയിരങ്ങൾ നിനക്കെതിരെ ശബ്ദിക്കാനുണ്ടെന്ന് പറഞ്ഞാണ് തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ്