തോൽക്കാൻ മനസില്ല..! മുന്കാലുകളില്ല; മനുഷ്യരെ പോലെ നടന്ന് നായ
Tuesday, February 25, 2020 1:08 PM IST
മുന്‍ കാലുകള്‍ ഇല്ലാത്ത നായ മനുഷ്യരെ പോലെ രണ്ട് കാലില്‍ നടന്ന് റോഡ് മുറിച്ചുകടക്കുന്നതിന്റെ ഹൃദയഭേദകമായ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് ഈ വീഡിയോ പുറത്തുവിട്ടത്.
സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. റോഡിലേക്ക് നടന്നിറങ്ങിയ നായ വീഴാന്‍ തുടങ്ങുന്നുണ്ടെങ്കിലും ബാലന്‍സ് ചെയ്ത് നടത്തം തുടരുകയാണ്. നായയുടെ അഭ്യസ പ്രകടനം ജനക്കൂട്ടം അമ്പരപ്പോടെ നോക്കി നില്ക്കുന്നതും വീഡിയോയില്‍ കാണാം.