അന്ന് മന്ത്രി; ഇന്ന് കാര്‍ ഡ്രൈവര്‍!
Tuesday, May 24, 2022 2:12 PM IST
"മാളിക മുകളേറിയ മന്നന്‍റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍' എന്ന പൂന്താനം കവിത എത്ര അര്‍ഥവത്താണെന്ന് ഓര്‍ത്തുപോകും ഖാലീദ് പയേണ്ടയുടെ ജീവിതം കാണുമ്പോള്‍.
അഫ്ഗാനിസ്ഥാന്‍റെ മുന്‍ ധനകാര്യ മന്ത്രിയായിരുന്ന ഖാലിദിപ്പോള്‍ അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ യൂബര്‍ ടാക്സി ഡ്രൈവറാണ്. 6 ബില്യൺ യുഎസ് ഡോളര്‍ ബജറ്റ് അവതരിപ്പിച്ചോണ്ടിരുന്ന ഈ മുന്‍ ധനകാര്യ മന്ത്രിയിപ്പോള്‍ നാലുകുട്ടികളടങ്ങളുന്ന തന്‍റെ കുടുംബത്തെ പോറ്റാന്‍ പല മാര്‍ഗങ്ങളാണ് നോക്കുന്നത്.
താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുക്കുന്നതിനു മുമ്പുള്ള അഷ്റഫ് ഗനി സര്‍ക്കാരിലെ ധനകാര്യ മന്ത്രയായിരുന്ന ഖാലീദ് അഫ്ഗാനിസ്ഥാനിലെ ആദ്യ സ്വകാര്യ സര്‍വകലാശാലയുടെ സഹ സ്ഥാപകന്‍ കൂടിയാണ്.
അവസാന കാലത്ത് ഗനിയുമായി അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്ന ഇദ്ദേഹം അമേരിക്കയിലേക്ക് ഒളിച്ചുകടക്കുകയായിരുന്നു. ഏതാനും ആഴ്ചകള്‍ക്കുശേഷം അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിക്കുകയും ചെയ്തു.