40 വർഷം കഴിഞ്ഞിട്ടും "ഷോക്കടിപ്പിക്കുന്ന' ഒരു കത്ത്!
Tuesday, September 7, 2021 5:01 PM IST
വര്‍ഷങ്ങള്‍ക്കു ശേഷം കയ്യില്‍ കിട്ടുന്ന കത്തുകള്‍, സമ്മാനങ്ങള്‍ ഇതൊക്കെ മനുഷ്യനു നല്കുന്ന കൗതുകം ചെറുതല്ല. വില്‍റ്റ്ഷയറിലെ ഡാനിയല്‍ ബോര്‍ഡ്മാന്‍ തന്റെ കെട്ടിടം പുതിക്കിപ്പണിയുകയായിരുന്നു. അപ്പോഴാണ് കൗതുകം നിറച്ചൊരു കത്ത് ഡാനിയലിനു കിട്ടുന്നത്.
40 വര്‍ഷം പഴക്കം
നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മിസ്റ്റര്‍ നിക്കോളാസ് പൂള് ഈ കത്തെഴുതിയിരിക്കുന്നത്. കത്തിലെഴുതിയിരിക്കുന്ന കാര്യങ്ങളെ അല്‍പ്പം കൗതുകമുണര്‍ത്തുന്നതു തന്നെയാണ്. , 'ഞാന്‍ ആകസ്മികമായി രണ്ട് നഗ്നമായ വയറുകളില്‍ സ്പര്ശിച്ചപ്പോഴാണ് എനിക്ക് വൈദ്യുതാഘാതമേറ്റത്... തുടങ്ങിയ ചിരിപ്പിക്കുന്ന കാര്യങ്ങളും സന്ദേശത്തിലുണ്ട്.
"ഹെര്‍ബ് ക്രാഫ്റ്റ്' എന്ന ഈ കട നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മണിക്കൂറിന് 2 പൗണ്ട് നിരക്കിലാണ് സ്ഥാപിച്ചത്.'മിക്കവാറും തടി ഘടിപ്പിച്ച ഭാഗങ്ങളെല്ലാം നീക്കം ചെയ്യുകയും ചിലത് വൃത്തിയാക്കുകയും ചിലത് വീണ്ടും ഉപയോഗിക്കുകയും ചെയ്തു. 'മതിലുകള്‍ ഒരു നരകാവസ്ഥയിലാണ്, അതിനാല്‍ നിങ്ങള്‍ ഇത് കണ്ടെത്തുമ്പോള്‍ അവ എങ്ങനെയായിരിക്കുമെന്ന് ദൈവത്തിന് അറിയൂ. ഇതൊക്കെ വായിച്ചാല്‍ പിന്നെങ്ങെനെ ചിരിക്കാതിരിക്കും.
ഷോക്കേറ്റു
"ഈ ജോലി ചെയ്യുമ്പോൾ ഞാന്‍ അബദ്ധത്തില്‍ രണ്ട് നഗ്നമായ വയറുകളില്‍ സ്പര്‍ശിച്ചതിനാല്‍ എനിക്ക് വൈദ്യുതാഘാതമേറ്റു. കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ സഹായകരായി.'
"ട്രീറ്റ്മെന്റ് ഓഫ് ഇലക്ട്രിക് ഷോക്ക്' കത്തിന്റെ പിന്‍ഭാഗത്ത് ഈ സന്ദേശം കൂടി അദ്ദേഹം എഴുതിയിരുന്നു. സിപിആര്‍ എങ്ങനെ ചെയ്യണമെന്നതിന്റെ ചിത്രങ്ങളും ഇതിനോടൊപ്പം ചേര്‍ത്തിരുന്നു. ഇപ്പോള്‍ ഡാനിയലിന്റെ പക്കലുള്ള കെട്ടിടം പുതിക്കിപ്പണിയുന്നതിനിടയിലാണ് ഈ കത്ത് ഡാനിയലിന് ലഭിച്ചത്.
കല്ല് പതിപ്പിക്കുന്നതിനിടയിലാണ് ശ്രദ്ധാപൂര്‍വ്വം മടക്കിവെച്ച കത്ത് ചുമരിനുള്ളില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നത് അയാള്‍ ശ്രദ്ധിച്ചത്.എന്തായാലും ഡാനിയല്‍ ഫേസ്ബുക്കില്‍ ഈ കത്ത് പങ്കുവെച്ച് കൂടുതല്‍ വിവരങ്ങള്‍ ആര്‍ക്കെങ്കിലും അറിയാമോയെന്ന് ചോദിച്ചിട്ടുണ്ട്. എന്തായാലും ആളെ കണ്ടെത്തുന്നത് രസകരമായിരിക്കുമെന്നാണ് എല്ലാവരും പറയുന്നത്.