"ഇങ്ങനെയാണല്ലെ ക്രിക്കറ്റ്'; ഇന്ത്യന്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് ക്രിക്കറ്റ് പഠിക്കുന്ന ജര്‍മാന്‍കാരന്‍
Thursday, November 24, 2022 11:23 AM IST
ലോകത്ത് ഏറ്റവും പ്രചാരമുള്ള ഒരു കായിക വിനോദമാണല്ലൊ ക്രിക്കറ്റ്. പ്രത്യേകിച്ച് ഇന്ത്യയില്‍ ക്രിക്കറ്റിന് വലിയ പ്രചാരമുണ്ടല്ലൊ.
എന്നാല്‍ ചില രാജ്യങ്ങളില്‍ ഇതിനത്ര പ്രാധാന്യമില്ല എന്നതൊരു വസ്തുതയാണ്. അത്തരത്തിലുള്ള ഒരു രാജ്യമാണ് ജര്‍മനി.
അടുത്തിടെ ബംഗളൂരുവിലുള്ള ജര്‍മന്‍ കോണ്‍സുല്‍ അച്ചിം ബാര്‍കാര്‍ട്ട് തന്‍റെ ട്വിറ്ററില്‍ പങ്കുവച്ച ഒരു ക്രിക്കറ്റ് വീഡിയോ വൈറലായിരുന്നു. ഉച്ചഭക്ഷണ ഇടവേളയില്‍ തന്‍റെ ഇന്ത്യന്‍ സഹപ്രവര്‍ത്തകര്‍ ക്രിക്കറ്റ് പഠിപ്പിക്കുന്നതാണ് അദ്ദേഹം പങ്കുവച്ചത്.
വീഡിയോയില്‍ ഇടംകെെയനായി ബാറ്റ് ചെയ്യുന്ന ബാര്‍കാര്‍ട്ടിന് പന്തുകള്‍ എറിഞ്ഞുകൊടുക്കുകയാണ് രണ്ട് ഇന്ത്യക്കാര്‍. അദ്ദേഹമത് അടിച്ചുകളയാന്‍ ശ്രമിക്കുന്നു.
ഏതായാലും ഈ "ഇന്ത്യ-ജര്‍മന്‍ മത്സരം' സമൂഹ മാധ്യമങ്ങളിലും വൈറലായി. "കോണ്‍സുലേറ്റിന് ഇപ്പോഴും കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്’ എന്ന അടിക്കുറിപ്പോടെ ബാര്‍കാര്‍ട്ട് പങ്കുവച്ച വീഡിയോയ്ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്.
"ഇത് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന മഹത്തായ കായിക വിനോദമാണ് സര്‍' എന്നാണൊരു ഉപയോക്താവ് എഴുതിയിരിക്കുന്നത്.