ഹാ​ര്‍​ലി ഡേ​വി​ഡ്സ​ണി​ല്‍ സൊ​മാ​റ്റോ ഡെ​ലി​വ​റി; വീ​ഡി​യോ
Wednesday, April 17, 2024 11:05 AM IST
കാ​ലം മാ​റി​യ​പ്പോ​ള്‍ ഭ​ക്ഷ​ണം ഓ​ണ്‍​ലൈ​നാ​യി എ​ത്താ​ന്‍ തു​ട​ങ്ങി​യ​ല്ലൊ. ഇ​ഷ്ട​പ്പെ​ട്ട ഭ​ക്ഷ​ണം ഏ​തൊ​രാ​ള്‍​ക്കും മൊ​ബൈ​ല്‍ വ​ഴി ഓ​ര്‍​ഡ​ര്‍ ചെ​യ്യാ​ന്‍ ഇ​ന്നു​ക​ഴി​യും. ഇ​തി​നാ​യി സ്വി​ഗ്ഗി, സൊ​മാ​റ്റൊ എ​ന്നീ ക​മ്പ​നി​ക​ളൊ​ക്കെ രം​ഗ​ത്തെ​ത്തി.

ആ​ളു​ക​ള്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്യു​ന്ന ഭ​ക്ഷ​ണം നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളില്‍ എ​ത്തി​ക്കാ​നാ​യി ഏ​ജ​ന്‍റു​മാ​രും രം​ഗ​ത്തെ​ത്തി. എ​ന്നാ​ല്‍ ഇ​ത്ത​രം ഭ​ക്ഷ​ണ​വി​ത​ര​ണ ഏ​ജ​ന്‍റുമാ​രെ സം​ബ​ന്ധി​ച്ച് "സാ​ധാ​ണ​ക്കാ​ര്‍' എ​ന്ന ധാ​ര​ണ​യാ​ണ് പൊ​തു​വേ ആ​ളു​ക​ള്‍ വ​ച്ചു പു​ല​ര്‍​ത്തു​ന്ന​ത്.

അ​തി​നാ​ല്‍​ത്ത​ന്നെ സാ​ധാ​ര​ണ​യാ​യ ബൈ​ക്കി​ലും മ​റ്റു​മാ​കും അ​വ​ര്‍ ആ​ഹാ​ര​വു​മാ​യി എ​ത്തു​ക എ​ന്ന ധാ​ര​ണ​യാ​യ​ണ് മി​ക്ക​വ​ര്‍​ക്കും ഉ​ള്ള​ത്. എ​ന്നാ​ല്‍ അ​ടു​ത്തി​ടെ ആ​ഹാ​ര​വു​മാ​യി എ​ത്തി​യ ഒ​രു സൊ​മാ​റ്റോ ഡെ​ലി​വ​റി ഏ​ജ​ന്‍റ് നാ​ട്ടു​കാ​രേ​യും നെ​റ്റി​സ​നേ​യും ഞെ​ട്ടി​ച്ചു.

അ​തി​നു​കാ​ര​ണം ഈ ​ഏ​ജ​ന്‍റ് എ​ത്തി​യ​ത് ഹാ​ര്‍​ലി ഡേ​വി​ഡ്സ​ണ്‍ ബൈ​ക്കി​ല്‍ ആ​യി​രു​ന്നു. ഇ​ത്ര​യും വി​ല​പി​ടി​പ്പു​ള്ള ബൈ​ക്കു​മാ​യി ഒ​രാ​ള്‍ സൊ​മാ​റ്റോ ഡെ​ലി​വ​റി ന​ട​ത്തു​മെ​ന്ന് ഒ​രാ​ളും ചി​ന്തി​ച്ചി​രി​ക്കാ​നി​ട​യി​ല്ല.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ വീ​ഡി​യോ​യി​ല്‍ ഒ​രാ​ള്‍ ഹാ​ര്‍​ലി ഡേ​വി​ഡ്സ​ണ്‍ ബൈ​ക്കി​ല്‍ ആ​ഹാ​ര​വു​മാ​യി പോ​കു​ന്നു. വൈ​റ​ലാ​യി മാ​റി​യ കാ​ഴ്ച​യ്ക്ക് സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. ചി​ല​ര്‍ ഈ ​ഏ​ജ​ന്‍റ് സൊ​മാ​റ്റോ സ്ഥാ​പ​ക​ന്‍ ദീ​പീ​ന്ദ​ര്‍ ഗോ​യ​ല്‍ ആ​യി​രി​ക്കാ​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​റ്റു ചി​ല​ര്‍ "ബൈ​ക്കി​നെ​യും പ്രൊ​ഫ​ഷ​നെ​യും ബ​ഹു​മാ​നി​ക്കു​ക' എ​ന്നാ​ണ് കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.